29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് : അനിശ്ചിതകാല സമരം പുനരാരംഭിച്ചു.

7th of February 2022

കുറ്റ്യാടി : കോവിഡ് നിയന്ത്രണങ്ങൾ കാരണം താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഗോൾഡ് പാലസ് ജ്വല്ലറി ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരം പുനരാരംഭിച്ചു. ജ്വല്ലറിയുടെ പ്രധാന ഉടമകളിലൊരാളായ ഹമീദ് സി കെയുടെ ചെറിയ കുമ്പളത്തെ വീട്ടിനു മുന്നിലാണ് ഇന്ന് സമരം നടന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന സമരത്തിൽ സ്ത്രീകളടക്കം നിരവധി ആളുകൾ പങ്കെടുത്തു. വരാൻ പോവുന്ന ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ആക്ഷൻ കമ്മറ്റി അറിയിച്ചു. എല്ലാ ജ്വല്ലറി ഉടമകളുടെയും സ്വർണം ജ്വല്ലറിയിൽ നിന്ന് എടുത്തുകൊണ്ടുപോയ മാനേജർമാരുടെയും  ജീവനക്കാരുടെയും വീട്ടിനു മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജ്വല്ലറി തട്ടിപ്പ് നടന്നിട്ട് ആറ് മാസം കഴിഞ്ഞിട്ടും പ്രശ്ന പരിഹാരം നടക്കാത്തത്തിൽ നിരാശരാണ് നിക്ഷേപകർ. നഷ്ടപ്പെട്ട പണവും സ്വർണവും തിരിച്ചു കിട്ടുന്നത് വരെ സന്ധിയില്ലാ സമരം തുടരുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ ജിറാഷ് പി, ജനറൽ കൺവീനർ സുബൈർ കുറ്റ്യാടി, സലാം മപ്പിളാണ്ടി, മഹബുബ് പി കെ, മൂസ ഹാജി വാണിമേൽ, ഇ എ റഹ്‌മാൻ കരണ്ടോട്, നൗഫൽ എന്നിവർ നേതൃത്വം നൽകി

Related UPdates