29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

കടുവയുടെ ചാർക്കോൾ ചിത്രം; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അരുൺകുമാർ

26th of January 2022

നാദാപുരം: ദേശീയ മൃഗമായ കടുവയുടെ ഏറ്റവും വലിയ ചാർക്കോൾ ചിത്രം വരച്ച് നാദാപുരം സ്വദേശി അരുൺകുമാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. നാലടി ഉയരവും മൂന്ന് അടി വീതിയുമുള്ള ചാർക്കോൾ ചിത്രമാണ് കക്കംവെള്ളിയിലെ പുതിയെടുത്ത് അരുൺകുമാർ വരച്ചത്. ചെമ്പരത്തി കമ്പ് കൊണ്ട് സ്വന്തമായി നിർമിച്ച ചാർക്കോൾ ആണ് വരയ്ക്കായി ഉപയോഗിച്ചത്. ഇരുപത് വർഷത്തോളമായി ചിത്ര രചനയിലും പെയിന്റിംഗിലും സജീവമാണ് അരുൺകുമാർ. നാദാപുരത്ത് ഐൻ ഡിസൈൻ എന്ന പേരിൽ ഡിസൈനിംഗ് സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത് കലാജീവിതത്തിന് ഊർജ്ജമാകുമെന്ന പ്രതീക്ഷയാണ് അരുൺകുമാറിനുള്ളത്.

Related UPdates