20
Thursday
January 2022

20
Thursday
January 2022

വാർത്ത

മതേതര മനസ് രൂപപ്പെടുത്തുന്നതിൽ കലകൾക്ക് നിർണായക പങ്ക് വഹിക്കാനാകും: മന്ത്രി സജി ചെറിയാൻ

14th of January 2022

നാദാപുരം: മാനവികതയും മതേതരത്വവും വാക്കുകളിൽ ഒതുക്കാതെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരണമെന്നും മതേതര മനസ് രൂപപ്പെടുത്തുന്നതിൽ കലകൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അക്കാദമി ഉപകേന്ദ്രത്തിന് ആവശ്യമായ തിയേറ്ററുകളും ലൈബ്രറിയും സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനായി. അക്കാദമി ചെയർമാൻ ഹുസ്സൈൻ രണ്ടത്താണി, സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, ഭാരവാഹികളായ ജബ്ബാർ വണ്ടൂർ, പുലിക്കോട്ടിൽ ഹൈദരലി, തൂണേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി വനജ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി, ഉപകേന്ദ്രം ചെയർമാൻ സി.എച്ച് മോഹനൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

Related UPdates