20
Thursday
January 2022

20
Thursday
January 2022

വാർത്ത

സി.പി.ഐ.എം നാദാപുരം ഏരിയാ സമ്മേളനം നാളെ അരൂരിൽ തുടങ്ങും.

15th of November 2021

നാദാപുരം: രണ്ടു ദിവസങ്ങളിലായി നടക്കുന്ന സി പി ഐ എം നാദാപുരം ഏരിയാ സമ്മേളനത്തിന് നാളെ അരൂരിൽ തുടക്കം. രാവിലെ 10 മണിക്ക് ഗ്രാമ തീരം ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ എം എൽ എ മാരായ എ പ്രദീപ് കുമാർ, കെ കെ ലതിക, പി വിശ്വൻ മാസ്റ്റർ, കുറ്റ്യാടി എം എൽ എ :  കെ പി കുഞ്ഞമ്മദ് കുട്ടി, പി ഭാസ്കരൻ, കെ കെ ദിനേശൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. സംഘടന സെഷനിൽ ഏരിയാ സെക്രട്ടറി പി പി ചാത്തു റിപ്പോർട്ട് അവതരിപ്പിക്കും. പി കെ രവീന്ദ്രൻ സ്വാഗതം പറയും. തുടർന്ന് 13 ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ 3 മണിക്കൂർ നീളുന്ന ചർച്ചയിൽ പങ്കെടുക്കും.
സമ്മേളനത്തിന് മുന്നോടിയായി നടന്ന രചനാ മൽസരങ്ങളിൽ വിജയകളായവർക്ക് വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകും. 17 ന് ബുധനാഴ്ച രാവിലെ ചർച്ചക്കുള്ള മറുപടിയും തുടർന്ന് പുതിയ ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും. ഉച്ച ഭക്ഷണത്തോടെ സമ്മേളനം സമാപിക്കും.

Related UPdates