20
Thursday
January 2022

20
Thursday
January 2022

വാർത്ത

പ്ലസ് വൺ പഠിക്കാൻ സീറ്റില്ല: വിദ്യാർത്ഥികൾ മാർക്ക് ഷീറ്റുകൾ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു.

25th of October 2021

ആയഞ്ചേരി: പ്രതിസന്ധികൾക്കിടയിലും കഷ്ടപ്പെട്ട് പഠിച്ച് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠിക്കാൻ സീറ്റില്ലാത്തതിൽ പ്രതിഷേധം. പഠിച്ചു ജയിച്ചവരെ പടിക്ക് പുറത്താക്കരുത് എന്ന മുദ്രാവാക്യവുമായി എം.എസ്.എഫ് ആയഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയാണ് മാർക്ക് ഷീറ്റുകൾ കത്തിച്ചു പ്രതിഷേധിച്ചത്. ജില്ലാ ട്രെഷറർ റഷാദ് വി എം ഉദ്ഘാടനം ചെയ്തു. ഹസീബ് എം, റാസി മാങ്ങോട്, ഷംനാദ് കടമേരി, ജവാദ് മിടിയേരി, ഷർമിദ് കാമിച്ചേരി എന്നിവർ സംബന്ധിച്ചു.

Related UPdates