20
Thursday
January 2022

20
Thursday
January 2022

വാർത്ത

കുളത്തിൽ വീണ രണ്ടു വയസുകാരന്റെ ദാരുണാന്ത്യത്തിൽ വിറങ്ങലിച്ച് പയന്തോങ്ങ്

15th of October 2021

നാദാപുരം: കേവലം രണ്ട് വയസ് മാത്രം പ്രായമുള്ള പിഞ്ചോമനയുടെ ദാരുണാന്ത്യത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പയന്തോങ്ങുകാർ. കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് കണ്ണൂർ ജില്ലയിൽ നിന്ന്  സ്ഥലം മാറി വന്ന  അധ്യാപിക ജിഷ അഗസ്റ്റിന്റെ മകൻ ജിയാൻ 
സുജിത്താണ് കുളത്തിൽ വീണ് മരണപ്പെട്ടത്.
രാവിലെ 11 മുതൽ കുട്ടിയെ കാണാതായതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. ഇവർ താമസിക്കുന്ന പയന്തോങ്ങ് ജുമാമസ്ജിദിന് മുൻവശത്തെ പുത്തൻവീട്ടിൽ കോട്ടേഴ്സിന് സമീപത്തെ കുളത്തിൽ മീനുകളെ കാണാൻ പോകാറുണ്ടായിരുന്നു ജിയാൻ. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടയിൽ കുളത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.  ഈ സമയത്ത് കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നു. ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related UPdates