18
Monday
October 2021

18
Monday
October 2021

വാർത്ത

നാദാപുരത്ത് ഡീ പാരീസ് തുറന്നു; ഇനി രുചിയുടെ വിസ്മയ പെരുമ

11th of October 2021

നാദാപുരം: മിഡിൽ ഈസ്റ്റിലും നാട്ടിലും ബേക്കറി- റസ് സ്റ്റോറൻ്റ് മേഖലയിൽ വിജയ ചരിത്രം സൃഷ്ടിച്ച ഡീ പാരിസ് ഗ്രൂപ്പിൻ്റെ പുതിയ ബ്രാഞ്ച്  നാദാപുരത്ത് തുടങ്ങി. നാദാപുരം - കല്ലാച്ചി റോഡിൽ പോസ്റ്റോഫീസിന് സമീപം ആരംഭിച്ച  ഡീ പാരീസ്  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. 
നൂറിലേറെ ഇനം കേക്കുകളും വ്യത്യസ്തയിനം  മധുര പലഹാരങ്ങളും അടങ്ങിയ വിപുലമായ ബേക്കറി, 
അറേബ്യാൻ - ചൈനീസ് വിഭവങ്ങളും പല തരം മന്തികളും, അടങ്ങിയ റസ്റ്റോറന്റ് , മീറ്റിങ്ങ് ഹാൾ, 
ടീ ആൻഡ് കോഫീ ഷോപ്  എന്നിവയെല്ലാം ഒരു കുടക്കീഴിലുള്ള നാദാപുരത്തെ ഏക സ്ഥാപനമാണ് 
ഡി പാരീസ്.  ഉദ്‌ഘാടന ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖരായ സൂപ്പി നരിക്കാട്ടേരി,  സി എച് മോഹനൻ, എസ്  കെ അസൈനാർ,  കെ ടി കെ ചന്ദ്രൻ, 
വി സി ഇഖ്ബാൽ, മുഹമ്മദ് ബംഗ്ലത്ത്, എൻ കെ മൂസ മാസ്റ്റർ,  സി എച് ബാലകൃഷ്ണൻ,  വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ, നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി കെ നാസർ,  അബ്ബാസ് കണെക്കൽ, ,പി പി ബാലകൃഷ്ണൻ ,നിഷ മനോജ് തുടങ്ങിയവർ  പങ്കെടുത്തു.

Related UPdates