20
Thursday
January 2022

20
Thursday
January 2022

വാർത്ത

കരിയർ ഗുരു എം.എസ് ജലീൽ നയിക്കുന്ന സൗജന്യ ഗൈഡൻസ് ക്ലാസ് 25 ന് നാദാപുരത്ത്.

21st of September 2021

നാദാപുരം: കോമേഴ്‌സ് / മാനേജ്മെന്റ് വിഷയങ്ങളിൽ ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നവർക്കും പഠനം ആഗ്രഹിക്കുന്ന  വിദ്യാർത്ഥികൾക്കുമായി EXEEduTech ഉം മലബാർ കോളേജും സംയുക്തമായി സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. 

കല്ലാച്ചിയിലെ നാദാപുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ   വെച്ച് സെപ്റ്റംബർ 25 നു രാവിലെ 10 മണിക്ക്‌  കേരളത്തിലെ പ്രമുഖ കരിയർ കൗൺസിലർ എം.എസ് ജലീൽ വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കും. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്‌ഘാടനം നിർവഹിക്കും. 
+2 പഠനം കഴിഞ്ഞവർക്കും, ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുന്നവർക്കും കൃത്യമായ ദിശാബോധം ലഭിക്കുവാൻ ഈ പ്രോഗ്രാം സഹായകരമാവുന്നതാണെന്നും കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതിനാൽ ആദ്യം രെജിസ്റ്റർ ചെയുന്ന നിശ്ചിത വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം ലഭിക്കുകയെന്നും പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.

രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.
wa.me/919539556777?text=reg_career_guidance

ബന്ധപ്പെടേണ്ട നമ്പർ:
9539556777
9539556888
9539556999

Related UPdates