18
Monday
October 2021

18
Monday
October 2021

വാർത്ത

പ്രവാസ ലോകത്തെ വാർത്തകളും വിശേഷങ്ങളുമായി മീഡിയ വിഷൻ ഇനി മിഡിലീസ്റ്റിലും

20th of September 2021

നാദാപുരം:  കഴിഞ്ഞ മൂന്നുവർഷമായി നാദാപുരം ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മീഡിയ വിഷൻ ന്യൂസ് ചാനൽ മിഡിൽ ഈസ്റ്റ് എഡിഷൻ ആരംഭിക്കുന്നു. പ്രവാസ ലോകത്തെ വാർത്തകളും വിശേഷങ്ങളും തൽസമയം ജനങ്ങളിൽ എത്തിക്കുകയാണ് മിഡിൽ ഈസ്റ്റ് എഡിഷൻ ലക്ഷ്യമിടുന്നത്. ദുബായ്, ഖത്തർ, കുവൈറ്റ്, ഒമാൻ, സൗദി, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്ന്  വാർത്തകൾ കൃത്യമായും സത്യസന്ധമായും ജന ങ്ങളിലെത്തിക്കും . മിഡിൽ ഈസ്റ്റ് എഡിഷൻ ഹെഡ് ഓഫീസ് ഒമാനിൽ  പ്രവർത്തിക്കും. ബ്യൂറോ ചീഫ് ജസ്ല  മുഹമ്മദ് ബുധനാഴ്ച  ഒമാനിലേക്ക് യാത്രതിരിക്കും. 
മിഡിൽ ഈസ്റ്റ് എഡിഷൻ പ്രഖ്യാപനം മീഡിയ വിഷൻ ഡയറക്ടറും പ്രവാസി വ്യാപാരിയുമായ യു കെ റാഷിദ് ജാതിയേരി നിർവഹിച്ചു. ലോഗോ പ്രകാശനം  ഡയറക്ടർമാരായ അസീസ് പുളിയച്ചേരി, വി കെ പെരുവൻകര എന്നിവർ ചേർന്ന് നിർവഹിച്ചു. 
ചടങ്ങിൽ ചീഫ് എഡിറ്റർ എം കെ അഷ്റഫ് അധ്യക്ഷനായി. എക്സിക്യൂട്ടീവ് എഡിറ്റർ മുഹമ്മദലി തിനൂർ സ്വാഗതം പറഞ്ഞു. 
ന്യൂസ് എഡിറ്റർ ശരണ്യ അനൂപ് പദ്ധതി വിശദീകരിച്ചു. എഡിറ്റർ റാഷിദ് കുമ്മങ്കോട്, സബ് എഡിറ്റർ വത്സരാജ് മണലാട്ട് , ക്യാമറാമാൻ അശ്വന്ത്, മിഡിലീസ്റ്റ് ബ്യൂറോ ചീഫ് ജസ്ല മുഹമ്മദ് എന്നിവർ സംസാരിച്ചു.

Related UPdates