4
Saturday
December 2021

4
Saturday
December 2021

വാർത്ത

ക്രസന്റ് ബുക്ഫെയറിൽ സന്ദർശക പ്രവാഹം: പൊതുജനങ്ങൾക്ക് ഇന്നും തിങ്കളാഴ്ചയും അവസരം

4th of September 2021

വാണിമേൽ : ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ബുക് ഫെയറിൽ ഇന്നും  തിങ്കളാഴ്ചയും പൂർവ്വ വിദ്യാർത്ഥികളും പൊതുജനങ്ങളും സന്ദർശകരായെത്തും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുട്ടികളും രക്ഷിതാക്കളുമായി നിരവധി പേരാണ് ബുക്ഫെയർ സന്ദർശിച്ചത്. കറന്റ്, മാതൃഭൂമി, ഡി സി, ബുക് പ്ളസ്, ഐ പി എച്ച്, ലിപി, വെബുക്, ഒലിവ് എന്നീ 8 പ്രസാധകരുടെ ബെസ്റ്റ് സെല്ലേർസ് കാറ്റഗറിയിലെ പുസ്തകങ്ങളാണ് വായനക്കാരെ ആകർഷിക്കുന്നത്. എണ്ണായിരത്തിലധികം പുസ്തകങ്ങൾ തരം തിരിച്ചാണ് ബുക് ഫെയറിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നും ബുക്ഫെയർ സന്ദർശിക്കാൻ ആളുകളെത്തുന്നത് സംഘാടകരെ വിസ്മയിപ്പിക്കുന്നുണ്ട്. മാനേജ്മെന്റ് , പിടിഎ , സ്റ്റാഫ്, പൂർവ്വ വിദ്യാർത്ഥി സംഘടന എന്നിവരടങ്ങുന്ന സ്വാഗത സംഘമാണ് സംഘാടകർ.

Related UPdates