4
Saturday
December 2021

4
Saturday
December 2021

വാർത്ത

വിജയികളെ അനുമോദിച്ച് ലീഡ് ചിയ്യൂർ

20th of August 2021

നാദാപുരം: ഇന്ത്യൻ നേവിയിൽ സെലക്ഷൻ ലഭിച്ച അർജുൻ പി ടി യെയും എസ്‌ എസ്‌ എൽ സി, പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും  ലീഡ്‌ ചിയ്യൂർ അനുമോദിച്ചു. ലീഡ്‌ കോച്ചിംഗ്‌ സെന്ററിൽ നടന്ന അനുമോദന ചടങ്ങ് കോഴിക്കോട് ക്രൈംബ്രാഞ്ച്  ഡി വൈ എസ്‌ പി  വി എം അബ്ദുൽ വഹാബ്‌ ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌  അഖില മര്യാട്ട്‌ അധ്യക്ഷത വഹിച്ചു.
ലീഡിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിദ്യാഭ്യാസ പദ്ധതികളുടെ   പ്രഖ്യാപനം ലീഡ് പ്രസിഡൻ്റ് കെ പി സുബൈർ നിർവ്വഹിച്ചു.
കൂടാതെ അനുമോദനം ഏറ്റുവാങ്ങിയ വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് ആവശ്യമായ സഹായ സഹകരണങ്ങൾ ലീഡ് വാഗ്ദാനം ചെയ്തു.
ബഷീർ മുഹ് യുദ്ധീൻ,  ഹമീദ് കെ കെ, മുഹമ്മദ് കെ കെ, മഠത്തിൽ അബ്ദുറഹ്മാൻ, അഷ്റഫ് പി കെ ,അലി കെ ചിയ്യൂർ സംസാരിച്ചു. അർജ്ജുൻ പി ടി, റുഹ് മ ഫാത്തിമ എന്നിവർ മറുപടി പ്രസംഗം നടത്തി. ഫൈസൽ കെ കെ സ്വാഗതവും ഇസ്മായിൽ പി കെ നന്ദിയും പറഞ്ഞു.

Related UPdates