4
Saturday
December 2021

4
Saturday
December 2021

വാർത്ത

പ്ലസ് ടു സീറ്റ്: വിദ്യാർത്ഥികൾ ആശങ്കയിൽ: എം.എസ് എഫ്

13th of August 2021

നാദാപുരം: എസ്.എസ്.എൽ.സി വിജയശതമാനത്തിനനുസൃതമായി സീറ്റുകൾ ലഭ്യമല്ലാത്തത് കാരണവും കേരളത്തിന്‌ പുറത്തുൾപ്പെടെ വിവിധ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിൻ ലഭ്യമല്ലാത്തത് കാരണവും വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്ന് എം.എസ്.എഫ്.
നാദാപുരം മേഖലയിലെ വിവിധ ഹൈസ്‌കൂളുകളിൽ നിന്നായി 2379 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടിയപ്പോൾ ഈ മേഖലയിലെ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ 1750 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്. ഈ കണക്കുകൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 696 ലേറെ  വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ പഠിക്കാനും ആഗ്രഹിക്കുന്ന കോഴ്സ് തിരഞ്ഞെടുക്കാനും സാധിക്കാത്ത അവസ്ഥയാണ്. ആയതിനാൽ 
സർക്കാർ അടിയന്തിരമായി ഇടപെട്ട് ആവശ്യമായ സീറ്റുകൾ ഉറപ്പുവരുത്തണമെന്നും വിവിധ മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം എസ് എഫ് ആവശ്യപ്പെട്ട്. നാദാപുരം ലീഗ് ഹൗസിൽ ചേർന്ന പ്രത്യേക യോഗം മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. എം എസ് എഫ്  നിയോജകമണ്ഡലം പ്രസിഡന്റ് മുഹ്സിൻ വളപ്പിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ മൂസ്സ മാസ്റ്റർ, സെക്രട്ടറി ടി.കെ  ഖാലിദ് മാസ്റ്റർ, എം എസ് എഫ് നേതാക്കളായ മുഹമ്മദ്‌ പേരോട്, ഷാഫി എടച്ചേരി, അർഷാദ് കെ.വി, റാഷിഖ് ചങ്ങരംകുളം, അഫ്ദൽ സി.പി , എന്നിവർ സംസാരിച്ചു. സാലിഹ് തറമ്മൽ സ്വാഗതവും സയ്യിദ് മഷ്ഹൂർ നന്ദിയും പറഞ്ഞു.

Related UPdates