4
Saturday
December 2021

4
Saturday
December 2021

വാർത്ത

തൂണേരിയിൽ ആർ ആർ ടി വളണ്ടിയറെ മർദ്ദിച്ചതായി പരാതി

4th of August 2021

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിലെ 
ആർ ആർ ടി വളണ്ടിയർക്ക് മർദ്ദനം.  പതിനൊന്നാം വാർഡ്  വളണ്ടിയർ പീടിക കുനിയിൽ അബ്ദുൽ ഹമീദിനാണ് കഴിഞ്ഞ ദിവസം വൈകുന്നേരം കോടഞ്ചേരി പോസ്റ്റ് ഓഫീസ് പരിസരത്ത് വെച്ച് മർദ്ദനമേറ്റത്.  വാർഡിലെ ഒരു രോഗിക്ക് മരുന്ന് വാങ്ങി തിരിച്ചു വരുന്ന വഴി  യാതൊരു പ്രകോപനവുമില്ലാതെ തയ്യിൽ താഴെകുനി അബ്ദുല്ല എന്നയാൾ   ആക്രമിച്ചെന്നാണ് പരാതി. ബൈക്കിൽ വരികയായിരുന്ന ഹമീദിനെ വടി കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം  തലയ്ക്കും കഴുത്തിനും മർദ്ദിക്കുകയായിരുന്നുവത്രെ. പരിക്കേറ്റ അബ്ദുൽ ഹമീദിനെ കോഴിക്കോട് സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം പോലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related UPdates