4
Saturday
December 2021

4
Saturday
December 2021

വാർത്ത

"സമ്മാനം വീടുകളിൽ" വേറിട്ട പദ്ധതിയുമായി കുമ്മങ്കോട് ഈസ്റ്റ് എൽ പി സ്‌കൂൾ.

4th of August 2021

നാദാപുരം:  കൊവിഡ് കാരണം വീടുകളിൽ ഒതുങ്ങിപ്പോയ കുരുന്നുകളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കാനായി കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂളിൽ സമ്മാനം വീടുകളിൽ എന്ന പുതിയ പദ്ധതി.    മാസത്തിൽ ഒരിക്കൽ സംഘടിപ്പിക്കുന്ന മത്സര വിജയി കൾക്ക് സമ്മാനവുമായി അധ്യാപകർ നേരിട്ട് വീട്ടിലെത്തുന്ന പരിപാടിക്കാണ് തുടക്കം കുറിച്ചത്.
കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളായി സ്കൂളോ അധ്യാപകരെയോ നേരിട്ട് കാണാതെ ഓൺലൈൻ പഠന പ്രക്രിയയിൽ മാത്രം പങ്കാളികളാ വേണ്ടി വരുന്ന ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് അവരുടെ അധ്യാപകരെ നേരിട്ട് കാണാനും സംസാരിക്കാനുമുള്ള ഒരവസരം കൂടിയാണിത്.  പാട്ട്, പ്രസംഗം, പദ്യപാരായണം, കഥ പറയൽ, ആംഗ്യപാട്ട്,, കടങ്കഥ, ഗദ്യ വായന തുടങ്ങി സാധാരണ സ്കൂൾ കലോത്സവങ്ങളിൽ നടത്താറുള്ള ഇനങ്ങളാവും ഇതിലും ഉൾപ്പെടുത്തുക. ഓരോ ക്ലാസ്സിലെയും കുട്ടികളുടെ മാനസിക നിലവാരത്തിനനുസരിച്ച മത്സര ഇനങ്ങളാണ്  സംഘടിപ്പിക്കുന്നത്. ക്ലാസ് തലങ്ങളിൽ ഓൺലൈനായി നടത്തുന്ന മത്സരത്തിലെ വിജയികളെ കണ്ടെത്തി മാസാവ സാനം അവരുടെ വീടുകളിൽ സമ്മാനം എത്തിക്കുകയാണ് ചെയ്യുക. ഇങ്ങനെ വീടുകളിലെത്തുന്ന അധ്യാപകർ അവരുടെ വർക്ക് ബുക്കുകൾ പരിശോധിക്കുകയും പഠന മികവുകൾ വിലയിരുത്തുകയും രക്ഷിതാക്കളുമായി നേരിട്ട് സംവദിക്കുകയും ചെയ്യും.  പരിപാടിയുടെ ഉദ്ഘാടനം ചാമപ്പറമ്പത്ത്  ഹനയ്ക്ക്  സമ്മാനം നൽകി ക്കൊണ്ട് സ്കൂൾ മാനേജർ കോരങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജി നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് സി.ആർ ഗഫൂർ അധ്യക്ഷനായി. പ്രധാന അധ്യാപകൻ ബഷീർ എടച്ചേരി, അധ്യാപകരായ കെ.കെ.സി ഹൻലലത്ത്, ദീപ്തി, ജംസീന, നവ്യ രാജ്, അർഷദ്, ആതിര സംബന്ധിച്ചു.

Related UPdates