4
Saturday
December 2021

4
Saturday
December 2021

വാർത്ത

വി വി മുഹമ്മദലി പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട്

2nd of August 2021

നാദാപുരം : കേരള ഗ്രാമ പഞ്ചായത്ത്‌ അസോസിയേഷൻ സംസ്ഥാന  വൈസ് പ്രസിഡണ്ടായി  നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി തെരഞ്ഞെടുക്കപ്പെട്ടു.  ‌തിരുവനന്തപുരത്ത്‌ ചേർന്ന സംസ്ഥാന  കൗൺസിൽ യോഗത്തിൽ   തുളസി ടീച്ചർ അധ്യക്ഷത  വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. അഡീഷണൽ ചീഫ്‌ സെക്രടറി ശാരദാ മുരളീധരൺ ,കില ഡയരക്ടർ ജോയ്‌ എളമൺ 
പി കെ  വിശ്വംഭര പ്പണിക്കർ പ്രസംഗിച്ചു. 
മുസ്ലിംലീഗ് പ്രതിനിധിയായാണ് മുഹമ്മദലി അസോസിയേഷൻ ഭാരവാഹി സ്ഥാനത്ത് എത്തുന്നത് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി യായി പ്രവർത്തിക്കുന്ന അദ്ദേഹം  കഴിഞ്ഞ രണ്ടു തവണകളായി 
ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. ഇത്തവണ നാദാപുരം ടൗണിൽ വാർഡിൽ നിന്ന് ഗ്രാമപഞ്ചായത്ത്ലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദലി പഞ്ചായത്ത് പ്രസിഡണ്ടായി.

Related UPdates