4
Saturday
December 2021

4
Saturday
December 2021

വാർത്ത

മാപ്പിളകലാ ഉപകേന്ദ്രം നിർമാണ ഫണ്ട്‌ സർക്കാർ തിരിച്ചു പിടിച്ചത് എം.എൽ.എയുടെ പിടിപ്പുകേട്: യൂത്ത് ലീഗ്

1st of August 2021

നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിക്ക് നാദാപുരത്ത് കഴിഞ്ഞ സർക്കാർ അനുവദിച്ച ഉപകേന്ദ്രത്തിന്റെ നിർമ്മാണത്തിന് അനുവദിച്ച ഫണ്ടിൽ നിന്ന് മുപ്പത്തഞ്ചു ലക്ഷം രൂപ സർക്കാർ തിരിച്ചു പിടിച്ചത് സ്ഥലം എം.എൽ.എയുടെ കഴിവ് കേട് മൂലമെന്ന് യൂത്ത് ലീഗ്. മാപ്പിള കലാ കേന്ദ്രത്തിന് ബിൽഡിങ്ങ് നിർമാണത്തിന് വേണ്ടി കഴിഞ്ഞ സർക്കാർ ഒരു കോടി രൂപയാണ് അനുവദിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് നിർമാണം നടക്കുമ്പോൾ തന്നെ ഉദ്ഘാടനവും നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട എം.എൽ.എ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ എം കെ സമീർ, ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ ആവശ്യപ്പെട്ടു. യഥാവിധി നിർമാണം പൂർത്തീകരിക്കുകയോ പൂർത്തിയായതിന്റെ ബില്ലുകൾ സർക്കാരിലേക്ക് സമർപ്പിക്കുകയോ ചെയ്യാത്തതിലൂടെ ലക്ഷക്കണക്കിന് രൂപ പാഴാക്കിയ എം എൽ എ, ഗൾഫ് നാടുകളിൽ നിന്നടക്കം ഉപ കേന്ദ്രത്തിന് സ്ഥലം വാങ്ങാൻ സംഭാവന നൽകിയ നാദാപുരത്തെ ജനങ്ങളെ  വഞ്ചിച്ചിരിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.

Related UPdates