4
Saturday
December 2021

4
Saturday
December 2021

വാർത്ത

പെരുവണ്ണാമൂഴിയിൽ തോണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു.

25th of July 2021

കുറ്റ്യാടി:  പെരുവണ്ണാമൂഴി റിസർവോയറിലെ മുതുകാട് ചെകുത്താൻ മുക്കിൽ തോണിയിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു. മരുതോങ്കര കൊറ്റോത്തുമ്മലിലെ പാറച്ചാലിൽ അഭിജിത്ത് (22) ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട്  മുന്നു മണിക്ക് നാട്ടുകാരായ സുഹ്യത്തുക്കളോടൊപ്പം റിസർവോയറിൽ എത്തി തോണിയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തോണിയിൽ കൂടെ ഉണ്ടായിരുന്ന സുഹ്യത്ത് രക്ഷപ്പെട്ടു. നാട്ടുകാരും പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നിശമന സേനയും തിരച്ചിൽ നടത്തി മൃതദേഹം  പുറത്തെടുത്തു. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. നിർമ്മാണമേഖലയിൽ വയറിംങ്ങ് തൊഴിലാളിയായ അഭിജിത്ത് സി പി ഐ എം കോറ്റോത്തുമ്മൽ ബ്രാഞ്ച് അംഗവും യുവജന സാംസ്ക്കാരിക പ്രവർത്തകനുമാണ്.
പിതാവ് - പി സി പ്രകാശൻ (സി പി ഐ എം കോറ്റൊത്തുമ്മൽ ബ്രാഞ്ച് അംഗം)
മാതാവ്:   റീജ.
സഹോദരൻ അമൽജിത്ത്

Related UPdates