21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

പെഗാസസ് ഫോൺ ചോർത്തൽ: എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു

23rd of July 2021

നാദാപുരം: സുപ്രിം കോടതി ജഡ്ജിമാരുടെയും , പ്രതിപക്ഷ നേതാക്കളുടേയും , മനുഷ്യാവകാശ പ്രവർത്തകരുടെയും , മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ഫോൺ വിവരങ്ങൾ ഇസ്രായേൽ ചാരസംഘടന നിയന്ത്രിക്കുന്ന പെഗാസസ്  ചാര സോഫ്റ്റ് വെയർ വഴി ചോർത്തിയ സംഭവവുമായി ബന്ധപ്പെട്ട് "കേന്ദ്ര ഭരണാധികാരികൾ രാജ്യദ്രോഹികൾ"  എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുകയും  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.
 ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.പി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അശ്വിൻ മനോജ്, എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ.വിമൽ കുമാർ, മണ്ഡലം കമ്മിറ്റി അംഗം വൈശാഖ് കല്ലാച്ചി പ്രസംഗിച്ചു.

Related UPdates