25
Sunday
July 2021

25
Sunday
July 2021

വാർത്ത

കുറ്റ്യാടിയിൽ സാമൂഹ്യവിരുദ്ധർ ബസിന്റെ എഞ്ചിനുള്ളലില്‍ പൂഴി നിറച്ച് കേടുവരുത്തി

20th of July 2021

കുറ്റ്യാടി: ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിന്റെ എഞ്ചിനുള്ളില്‍ പൂഴി നിറച്ച് കേടുവരുത്തി. കുറ്റ്യാടി ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട കുറ്റ്യാടി - കോഴിക്കോട് റൂട്ടില്‍ സര്‍വിസ്‌  നടത്തുന്ന കടുവ ബസിന്റെ എഞ്ചിന്‍ കവര്‍ തുറന്ന് സാമൂഹ്യ ദ്രോഹികള്‍ പൂഴി നിറക്കുകയായിരുന്നു. രാവിലെ ഓടാന്‍ തയ്യാറായി അല്പം പിന്നിട്ടപ്പോഴാണിത്  മനസിലാകുന്നത്. ഇത് നേരെയാക്കണമെങ്കില്‍ രണ്ട് ലക്ഷം രൂപ വേണം. കൊവിഡ് പശ്ചാത്തലത്തില്‍ ബസ് ഉടമകളും തൊഴിലാളികളും ഏറെ പ്രയാസമനുഭവിക്കുന്നതിനിടയിലാണ് ഈ ദ്രോഹ നടപടി. കൊവിഡ് കാലത്ത് രക്ത വാഹിനിക്ക് പല തവണ ഉടമ ഈ ബസ് വിട്ടു നല്‍കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വഷണമാരംഭിച്ചതായി എസ്.ഐ ബിജു പറഞ്ഞു. സി സി ടി വി പരിശോധിക്കുന്നുണ്ട്. 

Related UPdates