25
Sunday
July 2021

25
Sunday
July 2021

വാർത്ത

വളയത്ത് ഉന്നത വിജയികൾക്ക് സ്നേഹാദരമൊരുക്കി ഡി.വൈ.എഫ്.ഐ

18th of July 2021

വളയം: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് സ്നേഹാദരമൊരുക്കി ഡി വൈ എഫ് ഐ. വളയം വണ്ണാർ കണ്ടി യൂനിറ്റ് സംഘടിപ്പിച്ച വിജയികളുടെയും രക്ഷിതാക്കളുടെയും സംഗമം സ്ഥാന യുവജന കമ്മീഷൻ അംഗം അഡ്വ. രാഹുൽ രാജ്. പി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഇ.കെ. അഭിനവ് അധ്യക്ഷനായി. ഡിവൈ എഫ്ഐ നാദാപുരം ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം കെ.ലിജേഷ്, മേഖലാ സെക്രട്ടറി കെ ശ്രീജിത്ത്, ട്രഷറർ യു.കെ രാഹുൽ ,മേഖലാ ജോ.സെക്രട്ടറി   ടി. ശ്രീജേഷ് ,കെ.കെ ശ്രീജിത് എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ടി.പി ശ്രീനാഥ് സ്വാഗതവും ടി. റിൻസിൽ നന്ദിയും പറഞ്ഞു. മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച ആര്യ ശ്രീ ഇ.കെ, ജാസിം .പി, മുഹമ്മദ് ആദിൽ ബി.കെ, മഹർ സൂന ഇ.കെ, മുഹമ്മദ് ടി.കെ, ഉന്നത വിജയം നേടിയ സായി കൃഷ്ണ, സ്വാതിക, ദേവനന്ദ വി.കെ,ആര്യ ശ്രീ അരവിന്ദ്, ദേവനന്ദ സി, മുഹമ്മദ് സിനാൻ എന്നിവർക്ക് ഉപഹാരം നൽകി.

Related UPdates