25
Sunday
July 2021

25
Sunday
July 2021

വാർത്ത

സ്കൂളിന് നൂറ് മേനി വിജയം; സ്നേഹ സമ്മാനവുമായി പൂർവാധ്യാപകർ

16th of July 2021

നരിപ്പറ്റ: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി വിജയം നേടിയ നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിന് സ്നേഹ സമ്മാനവുമായി പൂർവാധ്യാപകരെത്തി. സ്കൂളിലെ ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ നൽകിയാണ് പൂർവ അധ്യാപകർ അനുമോദിച്ചത്. സ്കൂളിലെ പ്രഥമ പ്രധാനാധ്യാപകൻ പി. ശ്രീധരൻ നിലവിലെ പ്രധാനാധ്യാപകൻ കെ. സുധീഷിന് മൊബൈൽ ഫോണുകൾ കൈമാറി. മുൻ പ്രധാനാധ്യാപകൻ എം. നാരായണൻ അധ്യക്ഷനായി. പൂർവ അധ്യാപകരായ എം.പി കുഞ്ഞിരാമൻ, എം. ഹരിദാസൻ , എ. രാജീവൻ , പി.ടി എ പ്രസിഡന്റ് കെ. ചന്ദ്രൻ, കെ.പി ശ്രീധരൻ, കുനിയിൽ കുമാരൻ, ടി. അനിൽ കുമാർ, കെ. സജീവൻ, വി.ടി അശോകൻ, എം. ശ്രീജിത്ത്, പി.എ വിനോദിനി, ടി. സുരേഷ് പ്രസംഗിച്ചു. സി.കെ ഖാസിം സ്വാഗതവും കെ. സുധീഷ് നന്ദിയും പറഞ്ഞു. വിവിധ ബാച്ചുകളിലെ പൂർവ വിദ്യാർഥികളുടെ സഹായത്തോടെ സ്കൂളിനാവശ്യമായ പഠന സഹായങ്ങൾ തുടർന്നും ലഭ്യമാക്കുമെന്ന് പൂർവാധ്യാപക സംഘടന ഭാരവാഹികൾ അറിയിച്ചു.

 

Related UPdates