21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

വിവാദം കൊഴുക്കുന്നു: പരാതി നൽകാത്തത് ചിലർ വിലക്കിയതിനാലെന്ന് മർദ്ദനമേറ്റ അതിഥി തൊഴിലാളി

13th of July 2021

വാണിമേൽ; കുളപ്പറമ്പിൽ വെച്ച് മർദ്ദനമേറ്റ അതിഥി തൊഴിലാളി പൊലീസിൽ പരാതി നൽകാൻ തയ്യാറാവാത്തത് ചിലർ വിലക്കിയതിനാൽ. ബംഗാൾ സ്വദേശി മുഖ്താർ ഹുസൈൻ എന്ന യുവാവിനെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരക്ക്  നാലംഗ സംഘം ആക്രമിച്ചു പണം കവർന്നത്. സംഭവം നടന്ന ഉടൻ സ്ഥലത്തെത്തിയ കൺട്രോൾ റൂം പൊലീസിനോട് തനിക്ക് മർദ്ദനമേറ്റ കാര്യം ഇയാൾ കൃത്യമായി പറയുകയും വളയം പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നല്കാൻ അവർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, അക്രമി സംഘം സജീവ ഡി വൈ എഫ് ഐ പ്രവർത്തകരായതിനാൽ പാർട്ടി നേതൃത്വം ഇടപെട്ട് കേസ് ഒതുക്കിയെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് കൃത്യമായി പഠിക്കാൻ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം  സി വി എം വാണിമേൽ ഇന്നലെ വൈകീട്ട് മർദ്ദനമേറ്റ യുവാവിനെ നേരിൽ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ്  തനിക്ക് പരാതി ഉണ്ടെന്നും  പോലീസിൽ പരാതി നൽകിയാൽ വലിയ പ്രശ്നമാകുമെന്ന് ചിലർ പറഞ്ഞതിനാലാണ്  പരാതി നല്കാത്തതെന്നും ഇയാൾ വ്യക്തമാക്കിയത്. 
പരാതി നൽകാൻ ഇനിയും സമയമുണ്ടെന്നും  ആവശ്യമായ സഹായങ്ങൾ ചെയ്യാൻ മുസ്‌ലിം ലീഗ് ഒപ്പമുണ്ടാകുമെന്നും സി വി എം വാണിമേൽ ഇദ്ദേഹത്തെ അറിയിച്ചു.

Related UPdates