21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

ആരോഗ്യ മിഠായി: എടച്ചേരിയിൽ കുട്ടികള്‍ക്കുള്ള സമഗ്ര ആയുര്‍വേദ പദ്ധതി ആരംഭിച്ചു

9th of July 2021

എടച്ചേരി : ഗ്രാമ പഞ്ചായത്തിലെ 18 വയസ്സിനു താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കുമായുള്ള സമഗ്ര ആരോഗ്യ പദ്ധതിയായ ആരോഗ്യ മിഠായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍ പത്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്തിലെ ആയുര്‍വേദ വിഭാഗവും സമഗ്ര ശിശു വികസന പദ്ധതിയും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കോവിഡ് 19 ജനജീവിതത്തെ മാറ്റി മറിച്ചിരിക്കുകയും ഒട്ടനവധി ആളുകളുടെ ജീവിതോപാധികള്‍ ഇല്ലാതാവുകയും ചെയ്തു  സാമ്പത്തിക  സാമൂഹിക അവസ്ഥകള്‍ വരെ മാറുകയും സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെട്ടതു കാരണം സാമൂഹിക ഇടപെടലുകള്‍ക്ക് നിയന്ത്രണം വന്നിരിക്കുന്നു. ഇത്തരം പ്രയാസങ്ങള്‍ ഏറെ ബാധിച്ചിട്ടുള്ള ഒരു സമൂഹമാണ് പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍. വിദ്യാലയങ്ങളിലും പുറത്തുമുള്ള ഒത്തുചേരലിന്‍റെ അഭാവം, നേരിട്ടുള്ള ക്ലാസ്സുകളുടെ അഭാവം, ശാരീരിക ആയാസത്തിന്‍റെ കുറവ്, ഉറക്കം താളം തെറ്റുന്നത്, അമിത ഭക്ഷണം, ഓണ്‍ലൈന്‍ പഠനത്തിന്‍റെ ഭാഗമായി വന്നുചേരുന്ന മൊബൈല്‍ ഫോണ്‍ ആസക്തി എന്നിവ കുട്ടികളുടെ ശാരീരിക – മാനസിക – സാമൂഹിക സ്ഥിതിയില്‍ ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലെ മുഴുവന്‍ വിഷയങ്ങളെയും കൈകാര്യം ചെയ്യുന്നതിനായി കുട്ടികള്‍കുള്ള കൊവിഡ് പ്രതിരോധ മരുന്നുകള്‍, പ്രത്യേക ഒ.പി കള്‍, യോഗ, കൗണ്‍സലിങ്, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്ലാസ്സുകള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ സമഗ്ര പദ്ധതിയാണിത്. കുട്ടികള്‍ക്ക് മാതൃകകള്‍ ആകാവുന്ന തരത്തില്‍ രക്ഷാകര്‍ത്താക്കളെ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവരാക്കി മാറ്റുക എന്നത് പദ്ധതിയുടെ സുപ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. 
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . എം രാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജേഷ് എന്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ  ശ്രീജ പാലപ്പറമ്പത്ത്, നിഷ എന്‍, രാജന്‍ കൊയിലോത്ത് എന്നിവരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ആശുപത്രി വികസന സമിതി അംഗങ്ങളും പങ്കെടുത്തു.

Related UPdates