22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

പ്രവർത്തനം ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ; ശാപമോക്ഷം കാത്ത് നരിപ്പറ്റ സർക്കാർ ആയൂർവ്വേദ ഡിസ്പെൻസറി

10th of June 2021

നരിപ്പറ്റ:  ഇടിഞ്ഞു വീഴാറായ വാടക വീട്ടിൽ നിന്നും മോചനം കാത്തു കഴിയുകയാണ് നരിപ്പറ്റ പഞ്ചായത്ത് ആയൂർവ്വേദ ആശുപത്രി. അധികൃതരുടെ  അനാസ്ഥകാരണമാണ് ശോചനീയമായ അവസ്ഥയിലുള്ള കൈവേലിയിലെ ഈ ഡിസ്പെൻസറിക്ക് ശാപമോക്ഷം  ലഭിക്കാത്തത്.  സ്വന്തമായി കെട്ടിടമില്ലാത്ത ജില്ലയിലെ ഏക ആയുർവ്വേദ ഡിസ്പെൻസറിയും ഇതാണ്. മുപ്പതു വർഷം മുമ്പ് ആരംഭിച്ച ഡിസ്പെപെൻസറി 17 വർഷത്തോളമായി ഇടിഞ്ഞു വീഴാറായ വാടക വീട്ടിലാണ് പ്രവർത്തിച്ചു വരുന്നത്. കനത്ത മഴയിൽ ചോർന്നൊലിക്കുന്ന കെട്ടിടിടത്തിൽ വൈദ്യുതിയും കക്കൂസും കുളിമുറിയും മറ്റ് അടിസ്ഥാന സൗകര്യവുമില്ലാത്ത ഇവിടെ ഇരുട്ടിലാണ് രോഗികളെ പരിശോധിക്കേണ്ടതും മരുന്നു നൽകേണ്ടതും. ജീവനക്കാർക്കു പോലും മലമൂത്ര വിസർജനത്തിനു കൊവിഡുകാലത്തും മറ്റു വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മരുന്നിന് ഓർഡർ നൽകാനും ദിനേന റിപ്പോർട്ടുകളയക്കാനും വൈദ്യുതി ഇല്ലാത്തത് കാരണം കഴിയുന്നില്ല. കെട്ടിടം അറ്റകുറ്ററപണി നടത്താത്തതും സ്ഥിതി വഷളാക്കിയിരിക്കുകയാണ്. മേൽകൂരയിലെ ഓടുകൾ പൊട്ടിയതിനാൽ പാസ്ലിക്ക് താർ പായകൾ കെട്ടി വിരിച്ചിരിക്കുകയാണ്. പകൽ സമയങ്ങളിൽ പോലും ഇരുട്ട് മുറികളിൽ ഇരുന്നാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. കെട്ടിടത്തിടത്തിന് അകത്തും പുറത്തുമുള്ള തറ കുണ്ടും കുഴിയായി മാറിയിരിക്കുകയാണ്. വേണ്ടത്ര അടച്ചുറപ്പ് ഇല്ലാത്തതിനാൽ ക്ഷുദ്രജീവികൾക്ക് യഥേഷ്ടം എത്തിപെടാനുള്ള സാഹചര്യമാണുള്ളത്.

ആയൂർവേദ ഡോക്ടർ, ഫാർമസിസ്റ്റ്, അറ്റന്റർ, പാർടൈം സ്വീപ്പർ ഉൾപ്പെടെ നാല് പേരാണ് ഇവിടെ ജീവനക്കാരായുള്ളത്. വയോജനങ്ങൾക്ക് ഇവിടേക്ക് വരാനുള്ള വഴി പൊട്ടിപൊളിഞ്ഞ് വീഴാറായ പാലത്തിലൂടെയാണ്. പിന്നീട് ചെങ്കുത്തായ പടവുകൾ കയറി വേണം ഇവിടെ എത്താൻ. 
നിരവധി തവണ  അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും സ്ഥലമെടുപ്പ് പോലും നടത്തിയിട്ടില്ല. അധികൃതരുടെ പിടിപ്പുകേടാണ് ഈ ഡിസ്പെൻസറിയുടെ ശോച്യവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ദിവസവും അൻപതിലേറെ രോഗികളെത്തുന്നുണ്ട്. കൊവിഡ് പ്രതിരോധ ചികിത്സയും ഇവിടെ ലഭിക്കുന്നുണ്ട്‌. 

Related UPdates