21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

മീഡിയ വിഷൻ - ലിറ്റിൽ ചിക്ക് ഇലക്ഷൻ പ്രവചന മത്സരം വിജയികളെ പ്രഖ്യാപിച്ചു

4th of May 2021

നാദാപുരം: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ച് മീഡിയ വിഷൻ ലിറ്റിൽ ചിക്ക് വസ്ത്രാലയവുമായി സഹകരിച്ചു നടത്തിയ പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
1235 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. എന്നാൽ മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരം ആരും അയക്കാത്തതിനെ തുടർന്ന് ആദ്യത്തെ നാല് ചോദ്യങ്ങൾക്ക് ഉത്തരം ശരിയായവരിൽ നിന്ന് നറുക്കെടുത്ത മൂന്ന് പേർക്കാണ് സമ്മാനം നൽകുന്നത്. 95 പേരിൽ നിന്ന് തെരഞ്ഞെടുത്ത ഒന്നാം സ്ഥാനക്കാരന് 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും മറ്റു രണ്ട് പേർക്ക് 1500 രൂപ വീതം ഗിഫ്റ്റ് വൗച്ചറുമാണ് ലഭിക്കുക.
സമ്മാനർഹരായവർ
1. താജുദ്ധീൻ എൻ, തിനൂർ
2. തമീം ചേലക്കാട്
3. അയിഷ നസ്രീൻ കുമ്മങ്കോട് 

സമ്മാന വിതരണം മെയ് 10ന് ലിറ്റിൽ ചിക്ക് ഷോറൂമിൽ വെച്ച് നടക്കും...

Related UPdates