11
Sunday
April 2021

11
Sunday
April 2021

വാർത്ത

മൻസൂറിന്റെ മൃതദേഹം 5 മണിക്ക് പെരിങ്ങത്തൂരിൽ എത്തും

7th of April 2021

പാനൂർ:  ഇന്നലെ നടന്ന ആക്രമണത്തിൽ  കൊല്ലപ്പെട്ട  മുസ്ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന്റെ മൃതദേഹം ഇന്ന് വൈകീട്ട് 5 ന് പെരിങ്ങത്തുർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ പൊതു ദർശനത്തിന് വെക്കും. 
അവിടെ വെച്ചു തന്നെ മയ്യിത്ത് നിസ്കാരവും നടക്കും. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ ഉണ്ടായ  സംഘർഷത്തിന്റെ   തുടർച്ചയായാണ്  രാത്രിയോടെ സി പി എം  ആക്രമണമുണ്ടായത്. പാനൂരിന് അടുത്ത് കടവത്തൂർ മുക്കിൽ പീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടർത്തിയ ശേഷം  മൻസൂറിനെയും സുഹൃത്തായ മുഹ്സിനെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെ മൻസൂർ മരിക്കുകയായിരുന്നു. മുഹ്‌സിൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

Related UPdates