21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

ഇ.കെ വിജയൻറെ തെരഞ്ഞെടുപ്പ് പ്രചാരണം: പ്രകാശ് കാരാട്ട് നാദാപുരത്തെത്തി

1st of April 2021

നാദാപുരം: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഇ.കെ വിജയൻറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സി.പി.എം പോളിറ്റ്ബ്യൂറോ മെമ്പർ പ്രകാശ് കാരാട്ട് നാദാപുരത്തെത്തി. കേരളത്തിൽ അധികാരം പിടിക്കാൻ ബി.ജെ.പി  തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസ് മതേതര മൂല്യങ്ങൾ ബലി നൽകി മൃദു ഹിന്ദുത്വ സമീപനത്തിലേക്ക് നീങ്ങുകയാണെന്നും ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നാദാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നില നിൽക്കുന്ന മത നിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയെ പരോക്ഷമായി സഹായിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ  അപകടകരമായ നീക്കം പാർട്ടിയുടെ സർവ്വനാശത്തിലാണ് കലാശിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 
പി.പി ചാത്തു അധ്യക്ഷനായി. പി. മോഹനൻ, എം.കെ ഭാസ്കരൻ, സത്യൻ മൊകേരി, സ്ഥാനാർഥി ഇ.കെ വിജയൻ, വി.പി കുഞ്ഞികൃഷ്ണൻ, പി.എം നാണു, ടി.കെ രാഘവൻ, കരിമ്പിൽ ദിവാകരൻ, കെ.ജി ലത്തീഫ്, അഡ്വ.പി.ഗവാസ് സംസാരിച്ചു. 

Related UPdates