25
Sunday
July 2021

25
Sunday
July 2021

വാർത്ത

കുഞ്ഞികൃഷ്ണക്കുറുപ്പിനെ അനുസ്മരിച്ചു

27th of March 2021

വളയം: സോഷ്യലിസ്റ്റ് നേതാവും വളയം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും ജനതാദൾ നേതാവുമായിരുന്ന കെ.പി കുഞ്ഞികൃഷ്ണകുറുപ്പിനെ അനുസ്മരിച്ചു. പന്ത്രണ്ടാം ചരമവാർഷിക ദിനത്തിൽ എൽ.ജെ.ഡി വളയം പഞ്ചായത്ത് കമ്മറ്റിയാണ് അനുസ്മരണ സമ്മേളനം നടത്തിയത് .കാലത്ത് ശവകുടീരത്തിൽ പുഷ്‌പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടത്തി. എൽ.ജെ.ഡി വളയം പഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി എം.പി വിജയൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. യുവജനതാദൾ മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, കിസാൻ ജനത മണ്ഡലം പ്രസിഡണ്ട് ടി.കെ രാഘവൻ അടിയോടി, മടാക്കൽ ബാബുരാജ്, വള്ളിൽ പവിത്രൻ, പി.രഞ്ജിത്ത്, സുമേഷ്കാരേരി, ദാമോദരൻ കെ.കെ എന്നിവർ പ്രസംഗിച്ചു.

Related UPdates