21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

നാദാപുരത്ത് സി.എ.എ വിരുദ്ധ സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ അറസ്റ്റ് വാറണ്ട്

27th of March 2021

നാദാപുരം: സി.എ.എ വിരുദ്ധ സമരം ചെയ്ത നാദാപുരത്തെ എം.എസ്‌.എഫ് നേതാക്കൾക്കും വിദ്യാർഥികൾക്കുമെതിരെ അറസ്റ്റ് വാറണ്ട്. രണ്ട് ദിവസമായി ഇവരെത്തേടി പൊലിസ് വീടുകളിൽ കയറി ഇറങ്ങുകയാണ്. സംസ്ഥാന ഗവൺമെന്റ് പൗരത്വഭേതഗതി നിയമത്തിനെതിരെയുള്ള  പ്രതിഷേധങ്ങളിൽ പങ്കടുത്തവരുടെ കേസുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാദാപുരത്ത് സമരം ചെയ്തതിന്റെ വിദ്യാർഥികൾക്ക് നേരെ അറസ്റ്റുവാറണ്ട് വന്നിട്ടുള്ളത്. എം.എസ്‌.എഫ് നേതാക്കളായ മുഹമ്മദ് പേരോട്, കെ.വി അർഷാദ്, മുഹ്‌സിൻ വളപ്പിൽ, അറഫാത്ത് മുറിച്ചാണ്ടി, ഇർഷാദ് നരിപ്പറ്റ , സയ്ദ് മിഖദാദ് ഉൾപ്പെടെയുള്ള ഇരുപത്തി രണ്ടോളം വിദ്യാർഥികൾക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ് നയം തിരിച്ചറിയണമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എം.എസ്.എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.

Related UPdates