25
Sunday
July 2021

25
Sunday
July 2021

വാർത്ത

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.കെ.വിജയന്റെ ഒന്നാം ഘട്ടം പര്യടനം ആരംഭിച്ചു

21st of March 2021

നാദാപുരം: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.കെ.വിജയന്റെ ഒന്നാം ഘട്ടം പര്യടനം ആരംഭിച്ചു. കള്ളാട് വെച്ച് സി.പി.എം.ജില്ലാ കമ്മറ്റി അംഗം കെ.കൃഷ്ണൻ ഉൽഘാടനം ചെയ്തു. സുരേഷ് കലായി അദ്ധ്യക്ഷത വഹിച്ചു ആദ്യ ദിവസത്തെ പര്യടനം പരപ്പു പാറയിൽ അവസാനിച്ചു. എൽ.ഡി.എഫ് നേതാക്കളായ വി.പി. കുഞ്ഞികൃഷ്ണൻ , പി.പി. ചാത്തു, രജീന്ദ്രൻ കപ്പള്ളി , പി.എം. നാണു ബോബി മൂക്കൻ തോട്ടം, എം.ടി. ബാലൻ , സി.എച്ച് മോഹനൻ , എൻ.കെ. ലീല , വത്സരാജ്,   മണലാട്ട് ,എം .പി വിജയൻ,രാഹുൽ രാജ് , ഭാസ്കരൻ, എ.മോഹൻദാസ് എന്നിവർ പര്യടനത്തിൽ അനുഗമിച്ചു. ആബാലവൃദ്ധം ജനങ്ങളും ആവേശപൂർവ്വം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികളിൽ സംബന്ധിച്ചു. ബാൻറ് മേളത്തിൻ്റെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ വൻ ആവേശപൂർവ്വമാണ് സ്വീകരണ കേന്ദ്രങ്ങളിൽ പ്രവർത്തകർ എത്തിയത്.

Related UPdates