25
Sunday
July 2021

25
Sunday
July 2021

വാർത്ത

വിഷ്‌ണുമംഗലം ബണ്ട് പ്രശ്നപരിഹാര നീക്കം തുടങ്ങി; ജില്ലാ വികസന സമിതിയിൽ അജണ്ട വെച്ച് ചർച്ച ചെയ്യും

9th of March 2021

നാദാപുരം: വടകരക്ക് കുടിവെള്ളം എത്തിക്കുന്ന വിഷ്ണുമംഗലം ബണ്ടിന് ഷട്ടർ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ വിളിച്ചു. ചേർത്ത യോഗം ഫലം കണ്ടു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി മുൻകൈയെടുത്താണ് അനുരജ്ഞന യോഗം വിളിച്ചു ചേർത്തത്. ഇന്നലെ രാവിലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്തു. വാട്ടർ അതോറിറ്റിയുടെയും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെയും പ്രവർത്തനം ജില്ലാ ഭരണകൂടം ഏകോപിപ്പിക്കും.  അടുത്ത് ചേരുന്ന ജില്ലാ വികസന സമിതി യോഗത്തിൽ ബണ്ട് വിഷയം പ്രത്യേക അജണ്ട വെക്കുമെന്ന് യോഗത്തിൽ സംബന്ധിച്ച ആർ ഡി ഒ; എൻ ഐ ഷാജു അറിയിച്ചു.
മഴക്കാലത്തും ബണ്ടിന് പരിസരത്ത് താമസിക്കുന്നവർ അനുഭവിക്കുന്ന ദുരിതം നാട്ടുകാർ യോഗത്തിൽ അവതരിപ്പിച്ചപ്പോൾ കൃത്യമായ മറുപടി നൽകാനാവാതെ ഉദ്യോഗസ്ഥർ കുഴങ്ങി. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെക്യാട് , വളയം പഞ്ചായത്ത് പ്രസിഡണ്ടുമാരായ നസീമ കൊട്ടാരത്ത്, കെ പി പ്രതീഷ്, വാട്ടർ അതോറിറ്റി എക്സിക്യു്ട്ടീവ്  എൻജിനീയർ  സുരേഷ്, ജലസേചന വകുപ്പ് എക്സിക്യു്ട്ടീവ് എൻജിനീയർ ഷാനു സുധാകർ, അസിസ്റ്റന്റ് എക്സിക്യു്ട്ടീവ് എൻജിനീയർ പി കെ ബിജു, അസിസ്റ്റന്റ് എൻജിനീയർ സുഭിഷ , പുഴ സംരക്ഷണ സമിതി ഭാരവാഹികളായ അഹമ്മദ് കുറുവയിൽ, കോടികണ്ടി മൊയ്തു, പി മധുപ്രസാദ്‌,പി കെ മൊയ്തു, എം കെ സമീർ, മമ്മള്ളി സൂപ്പി, കെ കെ അൻവർ, എൻ കെ അബ്ദുസ്സലീം, കോറോത്ത് അഹമ്മദ് ഹാജി, കുനിയിൽ ലിയാഖത്ത്, കുനിയിൽ ഫൈസൽ, സിറാജ് ജാതിയേരി എന്നിവർ സംബന്ധിച്ചു. യോഗത്തിനു ശേഷം ആർ ഡി ഒ യുടെ നേതൃത്വത്തിൽ ബണ്ട് സന്ദർശിച്ചു.

Related UPdates