22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

സി.പി.ഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു; ഇ.കെ വിജയന് ഇത് മൂന്നാമൂഴം

9th of March 2021

നാദാപുരം: കഴിഞ്ഞ രണ്ടു തവണകളായി കേരള നിയമ സഭയിൽ നാദാപുരത്തിന്റെ പ്രതിനിധിയായ ഇ കെ വിജയൻ മൂന്നാം തവണയും ഇവിടെ ഇടതു സ്ഥാനാർത്ഥി. സി പി ഐ നേതൃത്വം ഔദ്യോഗികമായി ഇന്ന് വിജയനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പ്രീ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള ഈ  67കാരൻ  15 വർഷം സി.പി.ഐ. ജില്ലാ സെക്രട്ടറിയായിരുന്നു.
കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർ മാൻ,  എ.ഐ.ടി.യു.സി. മുൻ ജില്ലാ പ്രസിഡന്റ്, കുസാറ്റ് സെനറ്റ് അംഗം  ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കാലിക്കറ്റ് സർവകലാ ശാല സെനറ്റ് അംഗമാണ്. 
എ.ഐ.എസ്സ്.എഫ്. എ.ഐ.വൈ എഫ് ഭാരവാഹി . തൊഴിൽ അല്ലെങ്കിൽ ജയിൽ സമരത്തിൽ പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത് പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഭാര്യ:  അനിത.മക്കൾ:  അർജുൻ , അജയ്.

Related UPdates