21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

നാദാപുരത്ത് ഇ.കെ വിജയനും പ്രവീൺകുമാറും തന്നെ

8th of March 2021

നാദാപുരം:  നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായി നിലവിലുള്ള എം.എൽ.എ വി കെ വിജയൻ മത്സരിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പ്രവീൺകുമാർ യുഡിഎഫ് സ്ഥാനാർഥിയാകും. കഴിഞ്ഞ തവണയും ഇവർ രണ്ടുപേരുമായിരുന്നു  സ്ഥാനാർത്ഥികൾ. 
ഇ കെ വിജയൻ ഇത് മൂന്നാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. നാദാപുരം നിയോജക മണ്ഡലത്തിൽ വിജയനെ തന്നെ സ്ഥാനാർഥി ആക്കിയാൽ സീറ്റ്  നിലനിർത്താൻ സാധിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ  വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ തവണ നേരിയ വോട്ടിന് പരാജയപ്പെട്ട  പ്രവീൺ കുമാറിന്  ഇത്തവണ നാദാപുരം മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന്  യുഡിഎഫ്  കണക്കു കൂട്ടുന്നു. ബിജെപിയും എസ്ഡിപിഐയും സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Related UPdates