26
Friday
February 2021

26
Friday
February 2021

വാർത്ത

തീകൊളുത്തിയ സംഭവം: ഗൃഹനാഥൻ മരിച്ചു, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

23rd of February 2021

നാദാപുരം: ചെക്യാട് – വളയം പഞ്ചായത്തുകളുടെ അതിർത്തിയായ അരൂണ്ടയിൽ ഒരു കുടുംബത്തിലെ പൊള്ളലേറ്റ ഗൃഹനാഥൻ കീറിയപറമ്പത്ത് രാജു (50) മരണപ്പെട്ടു. ഭാര്യ റീന,  മക്കളായ സ്റ്റാലിഷ് (17), സ്റ്റഫിൻ (15) എന്നിവർ ഗുരുതരാവസ്ഥയിലാണ്. വീടിനകത്ത് തീ പടർന്ന നിലയിലാണ് . 
കുടുംബ പ്രശ്നങ്ങൾ കാരണം തീ കൊളുത്തി മരിക്കാൻ ശ്രമിച്ചതാണെന്ന്  അയൽവാസികൾ പറയുന്നു. എന്നാൽ ഇന്ധന നിറച്ച കുപ്പികളോ മറ്റോ കാണാത്തത് ദുരൂഹത ഉയർത്തുന്നുണ്ട്. രാജു കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ട പ്രവാസിയാണ് . അച്ഛൻ്റെ മരണത്തെ തുടർന്ന് നാട്ടിലെത്തിയതായിരുന്നു. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽ നിന്ന് കൂട്ട നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാല് പേരെയും തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. നില ഗുരുതരമായതിനാൽ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്ഥലത്ത് നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലിസും ഫോറൻസിക്ക് വിദഗ്ധരും പരിശോധന നടത്തി.

Related UPdates