26
Friday
February 2021

26
Friday
February 2021

വാർത്ത

കുടിവെള്ള പ്രശ്നത്തിന് പരിഹാരം : ജലജീവൻ പദ്ധതിക്ക് നാദാപുരത്ത് തുടക്കമായി

21st of February 2021

നാദാപുരം: കുടിവെള്ളത്തിനു ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശങ്ങളിൽ പൈപ്പ് ലൈൻ കുടിവെള്ളം എത്തിച്ചു കൊടുക്കുന്ന ജലജീവൻ പദ്ധതിക്ക് നാദാപുരം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി . ആവശ്യമായ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്നതാണ് പഞ്ചായത്തിന്റെ ലക്‌ഷ്യം .ഇതിനു ആവശ്യമായ മുഴുവൻ ഫണ്ടും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട് .
ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഇയ്യംകോട് പ്രദേശത്താണ് ആദ്യമായി കുടിവെള്ളം എത്തിച്ചത് .
മുഴുവൻ കണക്ഷനുമുള്ള ടെണ്ടർ നടപടി സ്വീകരിച്ചു വരികയാണ് .
പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം രണ്ടാം വാർഡിലെ പെരുവാങ്കണ്ടി മുക്കിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു . 
വികസന സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയർമാൻ എം സി സുബൈർ , ഗ്രാമ പഞ്ചായത്ത് മെമ്പർ പി വാസു , വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , കോടുകണ്ടി മൊയ്തു, മഠത്തിൽ അബ്ദുല്ല , ആർ അമ്മദ് എന്നിവർ സംസാരിച്ചു .

Related UPdates