25
Sunday
July 2021

25
Sunday
July 2021

വാർത്ത

എസ്.വൈ.എസ് സ്നേഹാദരം: സമാപന സമ്മേളനം ശനിയാഴ്ച നാദാപുരത്ത്

18th of February 2021

നാദാപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ല്യാർ, സുന്നി യുവജന സംഘം ജില്ലാ
പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ എന്നിവർക്ക് നിയോജക മണ്ഡലം എസ്.വൈ.എസ് കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ നൽകുന്ന സ്നേഹാദരവിനോടനുബന്ധിച്ച്  നാദാപുരത്ത് നടക്കുന്ന വിവിധ പരിപാടികൾ ശനിയാഴ്ച പൊതുസമ്മേളനത്തോടെ
സമാപിക്കും. പരിപാടിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്ലാമിക പ്രഭാഷണം , പണ്ഡിത സംഗമം, ഖുത്വബ സംഗമം, മജ്‌ലിസുന്നൂർ ആത്മീയ സദസ്സ് ,സ്നേഹവിരുന്ന് തുടങ്ങിയ വിവിധ സെഷനുകൾ നടന്നു. ഇസ്ലാമിക പ്രഭാഷണത്തിന് മുസ്തഫ ഹുദവി ആക്കോട്, ഖലീൽ ഹുദവി കാസർഗോഡ്, ഷൗക്കത്തലി വെള്ളമുണ്ട  തുടങ്ങിയവർ നേതൃത്വം നൽകി.
നാളെ നാദാപുരം ഹാശിമിയ്യ ക്യാമ്പസിൽ നടക്കുന്ന സ്നേഹാദരസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി കൊയ്യോട് ഉമർ മുസ്ല്യാർ,
ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി, മുസ്തഫ അഷ്റഫി കക്കുപ്പടി തുടങ്ങിയവർ പ്രഭാഷണം നടത്തും. 

വാർത്താ സമ്മേളനത്തിൽ  ചെയർമാൻ സയ്യിദ് ശറഫുദ്ദീൻ ജിഫ്രി 'ഭാരവാഹികളായ 
ടി.കെ മുസ്തഫ തങ്ങൾ,  പി.പി അഷ്റഫ് മൗലവി, ടി.ടി.കെ ഖാദർ ഹാജി,  കോറോത്ത് അഹമ്മദ് ഹാജി, ടി.എം.വി അബ്ദുൽ
ഹമീദ്,  സി. ഹമീദ് ദാരിമി, എൻ.കെ ജമാൽ ഹാജി, കെ. കുഞ്ഞബ്ദുല്ല, പി.എ മമ്മൂട്ടി,, റഈസ് നരിപ്പറ്റ, മീഡിയ കമ്മിറ്റി ചെയർമാൻ
എം കെ അഷ്റഫ്, കൺവീനർ  മുഹമ്മദലി തിനൂർ എന്നിവർ പങ്കെടുത്തു.

Related UPdates