26
Friday
February 2021

26
Friday
February 2021

വാർത്ത

നാദാപുരം താലൂക്ക് ആശുപത്രിയിൽ ലാബ് നിർമ്മാണത്തിന് 50 ലക്ഷം അനുവദിച്ചു.

19th of January 2021

നാദാപുരം: ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ആധുനിക രീതിയിലുള്ള ലാബ് നിർമ്മിക്കുന്നതിന് ആരോഗ്യ വകുപ് 50 ലക്ഷം രൂപ അനുവദിച്ചതായി ഇ .കെ.വിജയൻ എം.എൽ.എ. അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് നൽക്കിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. ടെന്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കും. ആശുപത്രിയിൽ ഇ. ഹെൽത്ത് പദ്ധതിക്ക് എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവൃത്തി ടെന്റർ നടപടി പൂർത്തിയാക്കി. ഗവൺമെന്റ ഏജൻസിയായ കെൽട്രോൺ ആണ് പ്രവൃത്തി നടത്തുന്നത്.

Related UPdates