23
Saturday
January 2021

23
Saturday
January 2021

വാർത്ത

ദാമ്പത്യപ്രശ്നം: പേരോട്ടെ ഭർതൃവീട്ടിൽ യുവതിയും മക്കളും സമരത്തിൽ.

13th of January 2021

നാദാപുരം: ഭർത്താവ്  അകറ്റി  നിർത്തിയ യുവതിയും മക്കളും ഭർതൃ വീട്ടിൽ സമരം തുടങ്ങി.
പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം 
കിഴക്കെ പറമ്പത്ത്  ഷാഫിയുടെ വീട്ടിലാണ്  
വാണിമേൽ വലിയ പറമ്പത്ത് സഫീന, മക്കളായ സിയാഫാത്തിമ 9 , മുഹമ്മദ് ഷിനാസ് 6  എന്നിവർ ഇന്ന് രാവിലെ  കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
2010 ഏപ്രിൽ മാസം വിവാഹിതരായ ഇവർ തമ്മിൽ അടുത്ത കാലത്താണ് അകൽച്ച തുടങ്ങിയത്. പുതിയ വീട്ടിലേക്ക് മാറിത്താമസിച്ച ശേഷം ഷാഫി ഷഫീനയെയും മക്കളെയും  ഒമാനിലേക്ക് കൊണ്ടു  പോയിരുന്നു. 
പിന്നീട് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ച ഷാഫി ഇവരോട്  വാണിമേലിലെ സ്വന്തം വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട ത്രെ. പിന്നീട് ഷഫീനയും മക്കളുമായി ഷാഫി അകന്നു നിൽക്കുകയായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ, കഴിഞ ദിവസം ഷാഫി ടെലിഫോൺ ചെയ്തപ്പോൾ ഷഫീന യോടും മക്കളോടും പേരോട്ടെ വീട്ടിലേക്ക് പോകാൻ പറഞ്ഞത്രെ. ഇത് പ്രകാരം ഇന്ന് 
രാവിലെ മാതാപിതാക്കളുമൊത്ത് പേരോട്ടെ വീട്ടിൽ വന്ന ഷഫീനക്ക് വീടിന്റെ താക്കോൽ നൽകാൻ ഷാഫിയുടെ വീട്ടുകാർ തയ്യാറായില്ല. ഇതേ തുടർന്നാണ് ഷഫീന മക്കളുമൊത്ത് വീട്ടു വരാന്തയിൽ കുത്തിയിരിപ്പ് തുടങിയത്.
അതേ സമയം വീട് ഷാഫിയുടെ ഉടമസ്ഥതയിൽ അല്ലെന്നും തന്റെ പേരിലാണെന്നും ഷാഫിയുടെ പിതാവ് 
കുഞ്ഞബ്ദുല്ല  ഹാജി പറയുന്നു. കോടതിയിൽ കേസ് നിലവിലുള്ളതിനാൽ അതിന്റെ വിധിവന്ന ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Related UPdates