23
Saturday
January 2021

23
Saturday
January 2021

വാർത്ത

സ്റ്റുഡന്റസ് വാർ തൂണേരി പഞ്ചായത്തിൽ ഒരുക്കങ്ങൾ തുടങ്ങി

13th of January 2021

തൂണേരി: ഇടതുപക്ഷ  സർക്കാറിന്റെ വിദ്യാർഥി വിരുദ്ധ നടപടിക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന "വീഴ്ചകളുടെ വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധം തീർക്കുന്ന വിദ്യാർഥിത്വം" എന്ന പ്രമേയത്തിൽ 'സ്റ്റുഡന്റ്സ് വാർ' എന്ന പരിപാടിയുടെ ഒരുക്കങ്ങൾ തൂണേരി പഞ്ചായത്തിലെ ആവോലത്ത് തുടങ്ങി.
എം.എസ്‌.എഫ് ജില്ലാ വൈസ് പ്രസിഡന്റ്  മുഹമ്മദ്‌ പേരോട്  ഉദ്ഘാടനം ചെയ്തു.   നിയോജക മണ്ഡലം പ്രസിഡന്റ്  മുഹ്സിൻ വളപ്പിൽ, അഫ്സൽ വേറ്റുമ്മൽ, അജ്മൽ ടി, അനസ് പീറ്റയിൽ, റാഫത് തുടങ്ങിയവർ സംബന്ധിച്ചു.

Related UPdates