23
Saturday
January 2021

23
Saturday
January 2021

വാർത്ത

വീട് തന്നെ പാർട്ടി ഓഫീസാക്കി ബഷീർ

3rd of December 2020

നാദാപുരം: നാടെങ്ങും  തെരെഞ്ഞെടുപ്പ് ആവേശത്തിൽ അലിയുമ്പോൾ കുമ്മങ്കോട്ടെ ചാത്തോത്ത്  ബഷീറിന്റെ വീടും  തെരഞ്ഞെടുപ്പ്  ചൂടിലാണ്.  സ്വന്തം വീട് ഇലക്ഷൻ കഴിയുന്നത് വരെ പാർട്ടി ആപ്പീസാക്കി വിട്ടുനൽകിയിരിക്കുകയാണ്
കുമ്മങ്കോട്ടെ മുസ്ലിം ലീഗ് പ്രവർത്തകനായ  ബഷീർ. 
പഴയ കാലത്തെ അറിയപ്പെട്ട  മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു പിതാവ് പരേതനായ ചാത്തോത്ത് കുഞ്ഞബ്ദുള്ള.                           എം.എസ്.എഫിലൂടെയാണ് ബഷീർ മസ്ലിം ലീഗ് പ്രവർത്തനത്തിൽ സജീവമായത്.
വിവിധ ഇലക്ഷനുകളിൽ യു.ഡി. എഫ് സാരഥികളെ വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ബഷീർ ഈ ഇലക്ഷനിലും മുഴു സമയ സ്കോട് പ്രവർത്തനത്തിലാണ്
നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട് പതിനാറാം വാർഡാണ് ബഷീറിന്റെ തട്ടകം.

Related UPdates