4
Friday
December 2020

4
Friday
December 2020

വാർത്ത

വടകര സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഘം പിടിയിൽ

20th of November 2020

വടകര:  കഴിഞ്ഞ മാസം വടകര സ്വദേശിയായ യുവാവിനെ മൈസൂരിൽ വച്ച് തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് പണം അപഹരിച്ച സംഘം പോലീസ് പിടിയിൽ. വടകരയിലേക്ക് വരാനായി മൈസൂർ ബസ് സ്റ്റാന്റിൽ രാത്രി ബസ് കാത്തു നിൽക്കുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മൈസൂരിലെ ലോഡ്ജിൽ തടങ്കലിൽ പാർപ്പിച്ച്  പണം തട്ടുകയായിരുന്നു. മൈസൂരിൽ താമസക്കാരായ പാലക്കാടു സ്വദേശി സമീർ, കണ്ണൂർ സ്വദേശി അഷ്റഫ്, വിരാജ്പേട്ട താമസിക്കുന്ന കണ്ണൂർ സ്വദേശി ഉനൈസ് എന്നിവരാണ് വടകര പോലീസിന്റെ പിടിയിലായത്.
യുവാവിനെ ലോഡ്ജിൽ 3 ദിവസം തടവിൽ പാർപ്പിച്ച ശേഷം പണം തന്നില്ലെങ്കിൽ പോക്സോ കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയും പണം കൊള്ളയടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ കൈയ്യിൽ പണമില്ലെന്ന് മനസിലാക്കിയ പ്രതികൾ യുവാവിന്റെ സഹോദരനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവാവിനെ വിട്ടയക്കാൻ 50000 രൂപ നല്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പണം കൈക്കലാക്കിയ ശേഷം പ്രതികൾ യുവാവിനെ വിട്ടയച്ചു. ഇൻസ്പെക്ടർ വിനോദ് പി യുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ മനീഷ്, എസ് ഐ അമ്മദ്, എ എസ് ഐ ഗിരീഷ് കെ പി, സി പി ഓ ഷിരാജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
മൈസൂരിലെ ലോഡ്ജിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും പ്രതികളുടെ ബാങ്ക് എക്കൗണ്ട് കേന്ദ്രീകരിച്ചും  മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇരുപത് ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്

Related UPdates