4
Friday
December 2020

4
Friday
December 2020

വാർത്ത

മണ്ഡലം നേതൃത്വം ഇടപെട്ടു: മണ്ടോടി ബഷീർ പിൻമാറിയേക്കും.

20th of November 2020

നാദാപുരം: യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ 'ജനകീയ മുന്നണിയുടെ ബാനറിൽ മൽസരിക്കാൻ തീരുമാനിച്ച മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മണ്ടോടി ബഷീർ പിൻമാറുമെന്ന് സൂചന. അദ്ദേഹത്തെ അനു നയിപ്പിക്കാൻ മണ്ഡലം ലീഗ് കമ്മിറ്റി ശ്രമം തുടങ്ങി. 
മണ്ഡലം - പഞ്ചായത്ത് പാർലമെന്ററി ബോർഡ് അംഗങ്ങൾ ഇന്ന് വൈകീട്ട് ബഷീറുമായി ചർച്ച നടത്തും.  നാദാപുരം ഗ്രാമ പഞ്ചായത്തിലെ നരിക്കാട്ടേരി വാർഡിലാണ് ബഷീർ പത്രിക നൽകിയത്. മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി എ കെ സുബൈറാണ് ഇവിടെ 
യു ഡി എഫ് സ്ഥാനാർത്ഥി. നേരത്തെ ചേലക്കാട് വാർഡിൽ 
യു ഡി എഫ് സ്ഥാനാർത്ഥിയായി ബഷീറിന്റെ പേര് ലീഗ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ വാർഡിലെ ഒരു വിഭാഗം പ്രവർത്തകർ ബഷീറിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കില്ലെന്ന് അറിയിച്ചതോടെ ഇവിടെ പഞ്ചായത്ത് ലീഗ് സെക്രട്ടറി എം സി സുബൈറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് മണ്ടോടി ബഷീർ തന്റെ സ്വന്തം വാർഡായ നരിക്കാട്ടേരിയിൽ പത്രിക നൽകിയത്.

Related UPdates