4
Friday
December 2020

4
Friday
December 2020

വാർത്ത

ഇയ്യങ്കോട് സ്കൂൾ കോമ്പൗണ്ടിൽ നിന്ന് നാല് സ്റ്റീൽ ബോംബുകൾ പിടികൂടി

14th of November 2020

നാദാപുരം:  പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ഇയ്യങ്കോട്  വിവേകാനന്ദ സ്കൂൾ കോമ്പൗണ്ടിൽ നിന്ന് 4 
നാല് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ നാദാപുരം പൊലീസ് നടത്തിയ പരിശോധന യിലാണ് ബോംബുകൾ ലഭിച്ചത്. മൂന്ന് എണ്ണം ദ്രവിച്ച നിലയിലാണ്. കസ്റ്റഡിയിലെടുത്ത ബോംബുകൾ പിന്നീട് നിർവീര്യമാക്കി.
സംഭവത്തെ കുറിച്ച്  സമഗ്ര അന്വേഷണം നടത്തണമെന്ന് ഒന്നാം വാർഡ് യു.ഡി.എഫ്  കമ്മിറ്റി ആവശ്യപ്പെട്ടു.

Related UPdates