4
Friday
December 2020

4
Friday
December 2020

വാർത്ത

നാദാപുരം പ്രസ് ഫോറം ഓഫിസ് ഉദ്ഘാടനം ചെയ്തു

14th of November 2020

നാദാപുരം :  കേരള പത്രപ്രവർത്തക അസോസിയേഷന് കീഴിൽ  നാദാപുരത്ത് 
പ്രസ് ഫോറം ഓഫീസ് തുറന്നു. ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രാദേശിക പത്രപ്രവർത്തകരാണ് മാധ്യമ മേഖലയുടെ ജീവ നാഡിയെന്ന് അദ്ദേഹം  പറഞ്ഞു.  താലൂക്ക് പ്രസിഡൻ്റ് എം.കെ അശറഫ്  അധ്യക്ഷനായി. സി.വി.എം വാണിമേൽ, വി.പി കുഞ്ഞികൃഷ്ണൻ, സി.എച്ച് മോഹൻ, വൽസരാജ് മണലാട്ട്,  ബാലകൃഷ്ണൻ വെള്ളികുളങ്ങര,   
സി.ടി അനൂപ്, ശരണ്യ അനൂപ്, മുഹമ്മദലി തിനൂർ, ലത്തിഫ് കടമേരി, ശിവൻ ഏറാമല എന്നിവർ സംസാരിച്ചു. കെ.കെ ശ്രീജിത് സ്വാഗതവും റാഷിദ് കുമ്മങ്കോട്  നന്ദിയും പറഞ്ഞു.

Related UPdates