11
Sunday
April 2021

11
Sunday
April 2021

ചരമം

ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറും പൗരപ്രമുഖനുമായ കുനിങ്ങാട് വാഴയിൽ പീടികയിൽ അമ്മത് ഹാജി നിര്യാതനായി

3rd of November 2020

ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറും പൗരപ്രമുഖനുമായ കുനിങ്ങാട് വാഴയിൽ പീടികയിൽ അമ്മത് ഹാജി (75  ) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ കോടച്ചാണ്ടിയിൽ (എളയടം).
തെക്കയിൽ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് ആണ്. മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ,കൈതക്കുണ്ട് ശാഖാ മുസ്ലിംലീഗ് പ്രസിഡൻറ്, കുനിങ്ങാട് ഹയാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റി പ്രസിഡൻറ്, കൈതക്കുണ്ട് മഹല്ല് വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ: കുഞ്ഞയിശ്ശ, കുനിപാത്തു, ലൈല, നസീമ, റാഷിദ് (അബൂദാബി KMCC കോഴിക്കോട് ജില്ല സർഗധാര ചെയർമാൻ), ഫൈസൽ(അബൂദാബി).

മരുമക്കൾ:
അലി മാസ്റ്റർ നമ്പോടൻകണ്ടി (ചീക്കോന്ന്). കുഞ്ഞമ്മദ് കെ ജി ( ചീക്കോന്ന്), അലി കാട്ടു നുപ്പറ്റ (ആയഞ്ചേരി)., റസാഖ് ചെറുവറ്റ (കുറുന്തോടി), ഫൈറൂസ കേളോത്ത് നരിപ്പറ്റ (RACHSS കടമേരി ), ഷഹനാസ് ചള്ളയിൽ (കുന്നുമ്മക്കര).
സഹോദരങ്ങൾ: അബ്ദുള്ള ഹാജി, മൊയ്തു, കദീശഹജ്ജുമ്മ തെക്കയിൽ (കുനിങ്ങാട്), മാമ്പുഹജ്ജുമ്മ കോറോത്ത് (കല്ലേരി ) അലീമ പുനത്തിൽ (പുതുപ്പണം) പരേതയായ കുനിപാത്തു കാറോറത്ത്, ദുബൈ  KMCC കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദ് തെക്കയിൽ സഹോദരീ പുത്രനാണ്. കുറ്റ്യാടി മണ്ഡലം MSF സെക്രട്ടറി വി പി ഷക്കീൽ സഹോദരപുത്രനുമാണ്.

Related UPdates
newsletter

Subscribe to our email newsletter