20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

വാദിനൂർ വിഭവ ശേഖരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

17th of October 2020

വാണിമേൽ : വാദീനൂർ ഇസ്ലാമിക് സെന്റർ കമ്മിറ്റി നടത്തുന്ന 'നമ്മുടെ വാദിനൂർ ' വിഭവ ശേഖരണ ക്യാമ്പയിൻ ആരംഭിച്ചു. സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന വഫിയ്യ കോളജിന് വേണ്ടിയുള്ള ഹോസ്റ്റൽ നിർമ്മാണാവശ്യാർത്ഥമാണ് വിഭവ ശേഖരണ ക്യാമ്പയിൻ നടക്കുന്നത്.
ക്യാമ്പയിൻ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ  ആദ്യ സംഭാവന നൽകി നിർവഹിച്ചു. സയ്യിദ് ടി.കെ മുസ്തഫ തങ്ങൾ ഏറ്റുവാങ്ങി.
പ്രചരണോദ്ഘാടനം സയ്യിദ് ടി.പി.സി. തങ്ങൾ നിർവഹിച്ചു. തെറ്റത്ത് അഹ്മദ് മൗലവി, ഒ.മുനീർ , അലി വാണിമേൽ, സിദ്ദീഖ് കുളപ്പറമ്പ് സംബന്ധിച്ചു.
വാണിമേലിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ മഹല്ലുകളും  കേന്ദ്രീകരിച്ച് കൂട്ടായ്മകൾ രൂപീകരിച്ചാണ്  വിഭവസമാഹരണം നടത്തുന്നത്.

Related UPdates