20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

എ.പി.ജെ. അബ്ദുൽ കലാം എമിനൻ്റ് ടീച്ചർ അവാർഡ് വി.ടി സഗീനക്ക് സമ്മാനിച്ചു

17th of October 2020

നാദാപുരം: കേന്ദ്ര സർക്കാറിന് കീഴിലുള്ള നീതി ആയോഗിന്റെ മികച്ച അധ്യാപികക്കുള്ള  എ.പി.ജെ അബ്ദുൾ കലാം എമിനൻ്റ് ടീച്ചർ അവാർഡ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക വി.ടി സഗീനക്ക് സമ്മാനിച്ചു. കേന്ദ്ര സർക്കാറിൻ്റെ റിസോഴ്സ് എൻ.ജി.ഒ. ആയി  കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ റിസർച്ച് സൊസൈറ്റിയാണ് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ നാമധേയത്തിൽ അവാർഡ്   നൽകിയത്. എ.പി.ജെ. അബ്ദുൽ കലാമിന്റെ ജൻമദിനത്തിൽ   തൃശൂർ - പുതുക്കാടുള്ള ഐ.സി.സി.എസ്. എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിലാണ് ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന  അവാർഡ് വിതരണം ചെയ്തത്. തൃശൂർ എം.പി;. ടി.എൻ. പ്രതാപൻ , മുൻ ഹൈക്കോടതി ജഡ്ജ് ഡോ. ബി.കമാൽ പാഷ, നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.പി. രാജീവ് ,ഐ.സി.സി.എസ്. കോളേജ് ചെയർമാൻ ഡോ. സോജൻ വി. അവറാച്ചൻ , അവാർഡ് ജൂറി ചെയർമാൻ ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദ് , കോളേജ് ഡയറക്ടർ ഡോ. നിസാം റഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു. സംസ്ഥാന സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ നാഷനൽ സർവ്വീസ് സ്കീമിൻ്റെ ഉത്തരമേഖലയിലെ മികച്ച പ്രോഗ്രാം ഓഫീസറായി  വി.ടി.സഗീനയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.

Related UPdates