20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

സാംസ്കാരിക വകുപ്പിന് കീഴിൽ നാദാപുരത്ത് സിനിമാ തിയേറ്റർ

13th of October 2020

നാദാപുരം: സാംസ്ക്കാരിക വകുപ്പിന് കീഴിലുള്ള  കേരള ഫിലിം ഡവലപ്മെൻറ്  കോർപ്പറേഷന്റെ  സിനിമാ തിയേറ്റർ നാദാപുരത്ത് സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി.  കോർപ്പറേഷന്റെ  ഉദ്യോഗസ്ഥർ ഇന്നലെ  സ്ഥലം സന്ദർശിച്ചു. സാംസ്ക്കാരിക വകുപ്പ്  മന്ത്രി ഏ.കെ.ബാലന്റെ  നിർദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ എത്തിയത്. നാദാപുരം, കല്ലാച്ചി എന്നിവിടങ്ങളിലെ  സ്വകാര്യ കെട്ടിടങ്ങളാണ് സംഘം സന്ദർശിച്ചത്. 
കോർപ്പറേഷൻ എഞ്ചിനിയർ  അനിൽ എസ്, സീനിയർ അസിസ്റ്റന്റ് രാജേഷ് കുമാർ  ആർ, മോഹൻ കുമാർ പി.എ എന്നിവരാണ് സന്ദർശനത്തിന് എത്തിയത്.  ഇ.കെ. വിജയൻ എം.എൽ.എ, വാർഡ് മെംമ്പർ വി.എ.മുഹമ്മദ് ഹാജി, സി.എച്ച് മോഹനൻ തുടങ്ങിയവരുമായി 
സംഘം ആശയ വിനിമയം നടത്തി.

Related UPdates