26
Monday
October 2020

26
Monday
October 2020

വാർത്ത

നാദാപുരത്ത് പലചരക്ക് കടയിൽ മോഷണം

20th of September 2020

നാദാപുരം: ടൗണിലെ പല ചരക്ക് കടയിൽ മോഷണം .   തലശ്ശേരി റോഡിലെ   മലോൽ മൊയ്‌തുഹാജിയുടെ പലചരക്കുകടയിലാണ് 
ഇന്നലെ രാത്രി  മോഷണം നടന്നത്.  കടയുടെ ഒരു ഭാഗത്തെ  ചെറിയ ദ്വാരത്തിലൂടെ  അകത്ത് കടന്ന മോഷ്ടാവ്  കടയിൽ സൂക്ഷിച്ച 29500
രൂപ കവർന്നു . പണം സൂക്ഷിച്ച ബാഗ് കടയിൽ ഉപേക്ഷിച്ച നിലയിലാണ്  . മെലിഞ്ഞ ശരീരമുള്ള   ഒരാൾക്ക് മാത്രമേ ഈ ദ്വാരത്തിലൂടെ  കടയിലേക്ക് ഇറങ്ങാൻ കഴിയുകയുള്ളൂ എന്നാണ്  പോലീസ് നിഗമനം. നാദാപുരം പൊലീസ്  അന്വേഷണം തുടങ്ങിയിട്ടുണ്ട് .

Related UPdates