27
Sunday
September 2020

27
Sunday
September 2020

വാർത്ത

ഹാസ്യ സാമ്രാട്ടിന് ജൻമ നാട്ടിൽ സ്മാരകമായി

15th of September 2020

നാദാപുരം : കടത്തനാടൻ ഉൽസവ വേദികളിൽ നിറ സാന്നിധ്യമായിരുന്ന  ഹാസ്യ കലാകാരൻ വെള്ളൂർ പി.രാഘവന്റെ ഓർമ്മയ്ക്ക് ജൻമ നാട്ടിൽ സ്മാരകം ഉയർന്നു . സാംസ്ക്കാരിക വകുപ്പ് 35 ലക്ഷം രൂപ ചെലവിൽ തൂണേരി കോടഞ്ചേരിയിൽ  നിർമിച്ച  സാംസ്കാരിക നിലയത്തിന്റെ ഉൽഘാടനം  മന്ത്രി എ.കെ.ബാലൻ  നിർവഹിച്ചു. ചടങ്ങിൽ  ഇ.കെ. വിജയൻ എം.എൽ.എ  അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണൻ, വാർഡ് മെമ്പർ എം എം രവി, സുജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രോതാക്കളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഏകാഭിനയ ത്തിലൂടെ ജന മനസിൽ ഇടം നേടിയ വെള്ളൂർ പി രാഘവൻ ഒന്നും സമ്പാദിക്കാതെയാണ് വിട പറഞ്ഞത്. കുടുംബത്തിന് കിടപ്പാടം ഒരുക്കിയത് നാട്ടുകാരുടെ സഹായ ത്താലാണ്. മികച്ച ഒരു കലാ കാരൻ എന്ന നിലക്ക് അദ്ദേഹത്തിന് ഒരു സ്മാരകം വേണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തെ കൈരളി സാംസ്കാരിക വേദി ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തി സർക്കാറിന് കൈമാറി.ഈ സ്ഥലത്താണ് കെട്ടിടം നിർമിച്ചത്.

Related UPdates